ഞാന്‍ ആദ്യമെഴുതിയ കവിത
തുണി നനച്ചപ്പോള്‍ കീശയിലിരുന്ന് കുതിര്‍ന്നുപോയി
കാല്പനികമായി പറഞ്ഞാല്‍
കവിത വന്നിടത്തേക്കുതന്നെ തിരിച്ചുപോയി
അലിഞ്ഞലിഞ്ഞ് പടര്‍ന്ന്...
ആ നിമിഷം. ആ നിമിഷമായിരുന്നു സുഹൃത്തേ
ഏറ്റവും മനോഹരമായ കവിത.
പിന്നൊരിക്കല്‍ ഒരു പ്രണയകവിത എഴുതിയപ്പോള്‍
അതിലോരിറ്റു കണ്ണീര് വീണു.
വര്‍ഷങ്ങള്‍ക്കു ശേഷം
പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന്
ആ പഴയ കടലാസ് കിട്ടിയപ്പോള്‍
കണ്ണീര് വീണിടം മാത്രം പൊടിഞ്ഞുപോയിരുന്നു.
ശൂന്യതയുടെ ഒരു തുരുത്ത്.
ഇതു സത്യമാണ്, കടലാസില്‍ കണ്ണീര് വീണവര്‍ സാക്ഷ്യം.
Thursday, May 22, 2008
Subscribe to:
Post Comments (Atom)
12 comments:
സത്യം തന്നെ.മനോഹരമായ കവിത:)
കൊള്ളാം.:)
കൊള്ളാം
അനുഭവം ഗുരു !!!
നെഞ്ചില്‍നിന്ന് വന്നു
നെഞ്ചിലേയ്ക് മടങ്ങിയ കവിത
മറ്റെവിടെയൊക്കെയൊകൂടി തൊടുന്നുണ്ട്.
ശരിയ്ക്കും ഇഷ്ട്ടമായി
Brilliant..!!
:)
കൊള്ളാം
kollam ennu parayano? atho, sathyamanennu parayano?
nice babby
അക്ഷരങ്ങളുടെ ഈ വഴിയമ്പലത്തില്‍ ഞാന്‍ ഉപേക്ഷിച്ചുപോയ വാക്കുകള്‍ക്ക് കൂട്ടായവര്ക്കെല്ലാം ഒരുപിടി തുമ്പപ്പൂക്കള്‍...
nannayittundu..sathyam endokkeyanennu aarkkokke ariyam?
Post a Comment