Thursday, May 22, 2008

ഏറ്റവും മനോഹരമായ കവിതയും ഒരു സത്യവും

ഞാന്‍ ആദ്യമെഴുതിയ കവിത

തുണി നനച്ചപ്പോള്‍ കീശയിലിരുന്ന്‌ കുതിര്‍ന്നുപോയി

കാല്‍പനികമായി പറഞ്ഞാല്‍

‍കവിത വന്നിടത്തേക്കുതന്നെ തിരിച്ചുപോയി

അലിഞ്ഞലിഞ്ഞ്‌ പടര്‍ന്ന്‌...

ആ നിമിഷം. ആ നിമിഷമായിരുന്നു സുഹൃത്തേ

ഏറ്റവും മനോഹരമായ കവിത.



പിന്നൊരിക്കല്‍ ഒരു പ്രണയകവിത എഴുതിയപ്പോള്‍

അതിലോരിറ്റു കണ്ണീര്‍ വീണു.

വര്‍ഷങ്ങള്‍ക്കു ശേഷം

പഴയ പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്ന്‌

ആ പഴയ കടലാസ്‌ കിട്ടിയപ്പോള്‍

‍കണ്ണീര്‍ വീണിടം മാത്രം പൊടിഞ്ഞുപോയിരുന്നു.

ശൂന്യതയുടെ ഒരു തുരുത്ത്‌.

ഇതു സത്യമാണ്‌, കടലാസില്‍ കണ്ണീര്‍ വീണവര്‍ സാക്ഷ്യം.

12 comments:

Pramod.KM said...

സത്യം തന്നെ.മനോഹരമായ കവിത:)

തണല്‍ said...

കൊള്ളാം.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

chithrakaran ചിത്രകാരന്‍ said...

അനുഭവം ഗുരു !!!

ഭൂമിപുത്രി said...

നെഞ്ചില്‍നിന്ന് വന്നു
നെഞ്ചിലേയ്ക് മടങ്ങിയ കവിത
മറ്റെവിടെയൊക്കെയൊകൂടി തൊടുന്നുണ്ട്.
ശരിയ്ക്കും ഇഷ്ട്ടമായി

Melethil said...

Brilliant..!!

Rafeeq said...

:)
കൊള്ളാം

anujathi said...
This comment has been removed by a blog administrator.
anujathi said...

kollam ennu parayano? atho, sathyamanennu parayano?

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

nice babby

മൈക്കണ്ണന്‍ said...

അക്ഷരങ്ങളുടെ ഈ വഴിയമ്പലത്തില്‍ ഞാന്‍ ഉപേക്ഷിച്ചുപോയ വാക്കുകള്‍ക്ക്‌ കൂട്ടായവര്‍ക്കെല്ലാം ഒരുപിടി തുമ്പപ്പൂക്കള്‍...

Anonymous said...

nannayittundu..sathyam endokkeyanennu aarkkokke ariyam?