നദി വീണ്ടും വഴിമാറിയൊഴുകി
നേര്‍ത്ത നീര്‍ ചാലുകള്‍ മാത്രമായി.
ഇനി ഇലകൊഴിയും കാലം
എരിയും ഇനിയീ കാനനം
വിധുരമിനിയീ സായന്തനം.
ഇനിയേതേതു ചില്ലയില്‍
ഓര്‍മതന്‍ കൂടുകൊരുക്കും.
ആത്മസ്വരം മൂകവിഷാദം. നിഷാദം.
പരിധിയില്ലാതെ പിന്‍തുടരുന്നു
മോഹഭംഗം ശരം.
അജ്‌ഞാതം സ്‌ഥലരാശി സൂചകം
ശോകമൂകമീ വിഫലദേശാടനം.
വിഷാദസാഗരം മാനസം
ചിറകുകുഴയുമിടം ചക്രവാളം.
അങ്ങുകാണുന്നില്ലേ ആ ചുവപ്പ്
ചോരയാണത്.
എന്റെ നെഞ്ചില്‍നിന്നു വീണത്.
Thursday, June 12, 2008
Subscribe to:
Posts (Atom)