ഇവിടെയീ ഉറഞ്ഞ തടാകത്തില്‍
നിലയറ്റ കയത്തില്‍
ഇരുട്ടില്‍
മരവിച്ചൊരു മീനായ്
ശ്വാസം കെട്ടിയിരിപ്പൂ ഞാന്‍
വെറുതേ...
ഈ കൂമ്പിയ പൂവിനുള്ളില്‍
തണുപ്പില്‍
നിശബ്‌ദതയില്‍
മധുവില്‍ മറന്നുപോയൊരു
ശലഭമായ് ഞാന്‍
സമാധി
വെറുതേ...
ഇങ്ങീ ഇലത്തുമ്പില്‍
ഇറ്റുവീഴാറായൊരു മഴബാക്കിയായ്
കാത്തുകാത്തിരിപ്പുഞാന്‍
വെറുതേ...
Monday, October 5, 2009
Subscribe to:
Post Comments (Atom)
1 comment:
i feel it
Post a Comment