Monday, October 5, 2009

സമാധി

ഇവിടെയീ ഉറഞ്ഞ തടാകത്തില്‍
‍നിലയറ്റ കയത്തില്‍
‍ഇരുട്ടില്‍
മരവിച്ചൊരു മീനായ്‌
ശ്വാസം കെട്ടിയിരിപ്പൂ ഞാന്‍
‍വെറുതേ...
ഈ കൂമ്പിയ പൂവിനുള്ളില്‍
തണുപ്പില്‍
നിശബ്‌ദതയില്‍
മധുവില്‍ മറന്നുപോയൊരു
ശലഭമായ്‌ ഞാന്‍
സമാധി
വെറുതേ...
ഇങ്ങീ ഇലത്തുമ്പില്‍
ഇറ്റുവീഴാറായൊരു മഴബാക്കിയായ്‌
കാത്തുകാത്തിരിപ്പുഞാന്‍
‍വെറുതേ...

Friday, January 23, 2009

ഡോക്‌ടര്‍ രോഗിയോട്

രോഗി ഡോക്‌ടറോട്‌: ഡോക്‌ടര്‍, ഇപ്പോളെനിക്ക്‌ കവിതയെഴുതാന്‍ കഴിയുന്നില്ല. എഴുതുകപോയിട്ട്‌ കവിത മനസില്‍ തോന്നുന്നുപോലുമില്ല. ഇതൊരു രോഗമാണോ ഡോക്‌ടര്‍. അതോ രോഗത്തിന്റെ ലക്ഷണമാണോ...?

ഡോക്‌ടര്‍: ഇതു രോഗ ലക്ഷണമല്ല. രോഗം മാറിയതിന്റെ ലക്ഷണമാണ്‌.