Thursday, June 12, 2008

ചിറക്‌ കുഴയുമിടം

നദി വീണ്ടും വഴിമാറിയൊഴുകി
നേര്‍ത്ത നീര്‍ ചാലുകള്‍ മാത്രമായി.
ഇനി ഇലകൊഴിയും കാലം
എരിയും ഇനിയീ കാനനം
വിധുരമിനിയീ സായന്തനം.
ഇനിയേതേതു ചില്ലയില്‍
‍ഓര്‍മതന്‍ കൂടുകൊരുക്കും.
ആത്മസ്വരം മൂകവിഷാദം. നിഷാദം.
പരിധിയില്ലാതെ പിന്‍തുടരുന്നു
മോഹഭംഗം ശരം.
അജ്‌ഞാതം സ്‌ഥലരാശി സൂചകം
ശോകമൂകമീ വിഫലദേശാടനം.
വിഷാദസാഗരം മാനസം
ചിറകുകുഴയുമിടം ചക്രവാളം.

അങ്ങുകാണുന്നില്ലേ ആ ചുവപ്പ്‌
ചോരയാണത്‌.
എന്റെ നെഞ്ചില്‍നിന്നു വീണത്‌.

5 comments:

Unknown said...

ഇനി ഇലകൊഴിയും കാലം
എരിയും ഇനിയീ കാനനം
വിധുരമിനിയീ സായന്തനം.
ഇനിയേതേതു ചില്ലയില്‍
‍ഓര്‍മതന്‍ കൂടുകൊരുക്കും
വളരെ മനസിനെ സ്പര്‍ശിക്കുന്ന വരികള്‍

മൈക്കണ്ണന്‍ said...

അജ്‌ഞാതമായ ഏതോ ഒരു സ്‌ഥലരാശിയില്‍
വിഷാദത്തിന്റെ ഒരു അപൂര്‍വ ജാതകപ്പൊരുത്തംപോലെ തോന്നുന്നു.
വളരെ സന്തോഷം അനൂപ്‌

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

ലവന്റെ ഖസാക്കിന്റ സ്ഥലരാശി,,,,മോനേ മൈ ക്കണ്ണാ കളം മാറ്റ്

മൈക്കണ്ണന്‍ said...

വാക്കിനും പകര്‍പ്പവക്കാശമോ ഇന്ദ്രാ...!!!

ഇഗ്ഗോയ് /iggooy said...

അദ്രുശ്യ രാശിചക്രങലില്
ചൊര തൂകിയ ദേശാടകാ, ശര-
ബിന്ദുവില്‍ ശോണരേഘയായ് നീ
നിഷാദപറ്വങല്‍ വായിച്ചെടുത്തുവോ