Saturday, July 14, 2007

ഒരു മരം

അവളുടെ തോട്ടത്തിലെ കടുംവെട്ടുകഴിഞ്ഞൊരു
റബര്‍മരമാണു ഞാന്‍.
ആയകാലത്ത്‌ ചിരട്ടകള്‍ ചിരട്ടകള്‍ നിറച്ചും

ഞാന്‍ പ്രണയം ചുരത്തിയിരുന്നു.
പ്രകൃതിയുടെ മണമുണ്ടായിരുന്ന

ആ പ്രണയമോക്കെ
അവള്‍ അമ്ലം ചേര്‍ത്ത്‌ കട്ടിയാക്കി,
വലിച്ചാല്‍ നീളംകൂടുകയും

വിട്ടാല്‍ ചുരുങ്ങുകയും ചെയ്യുന്ന പരുവമാക്കി.
വെയിലത്തിട്ടുണക്കി
പുകകൊള്ളിച്ചു
വിറ്റു.
എന്റെ പ്രണയമൊക്കെ ഇപ്പോള്‍ ഗര്‍ഭനിരോധന ഉറകളാണ്‌.

5 comments:

simy nazareth said...

ഇതു കിടിലമാണല്ലോ.

തനിയേ എഴുതിയതാണോ?

Pramod.KM said...

ഉഗ്രന്‍!

Roby said...

My കണ്ണാ...!

നിന്നെയിതുവരെ കണ്ടില്ലല്ലോ

ജ്യോനവന്‍ said...

പുതുയുള്ള ബിംബകല്പന
ശക്തം.

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

കൊള്ളാം...