അവളുടെ തോട്ടത്തിലെ കടുംവെട്ടുകഴിഞ്ഞൊരു
റബര്‍മരമാണു ഞാന്‍.
ആയകാലത്ത് ചിരട്ടകള്‍ ചിരട്ടകള്‍ നിറച്ചും
ഞാന്‍ പ്രണയം ചുരത്തിയിരുന്നു.
പ്രകൃതിയുടെ മണമുണ്ടായിരുന്ന
ആ പ്രണയമോക്കെ
അവള്‍ അമ്ലം ചേര്‍ത്ത് കട്ടിയാക്കി,
വലിച്ചാല്‍ നീളംകൂടുകയും
വിട്ടാല്‍ ചുരുങ്ങുകയും ചെയ്യുന്ന പരുവമാക്കി.
വെയിലത്തിട്ടുണക്കി
പുകകൊള്ളിച്ചു
വിറ്റു.
എന്റെ പ്രണയമൊക്കെ ഇപ്പോള്‍ ഗര്‍ഭനിരോധന ഉറകളാണ്.
Saturday, July 14, 2007
Subscribe to:
Comments (Atom)